അഞ്ച് വിഭാഗങ്ങള്‍ കൂടി അവശ്യ സര്‍വീസ്
തിരുവനന്തപുരം: എസ്മ അനുസരിച്ച് അഞ്ച് വിഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി സ്ഥാപനങ്ങള്‍, സാമൂഹിക ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഖരമാലിന്യം നീക്കം ചെയ്യുന്ന വിഭാഗം, വാഴൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, വയനാട്, തിരുവനന്തപുരം സെന്‍ട്രല്‍, മണ്ണന്തല, സെന്‍ട്രല്‍ പ്രിസണ്‍ എന്നീ സര്‍ക്കാര്‍ പ്രസുകള്‍, സെക്രട്ടറേറ്റ് പിഡബ്ല്യുഡി സിവില്‍ വിഭാഗം എന്നിവയാണ് അവശ്യ സര്‍വീസായി പ്രഖ്യാപിച്ചത്.
നേരത്തെ 18 വിഭാഗങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചിരുന്നു. ഫിബ്രവരി ആറ് ബുധനാഴ്ച തുടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടാനാണ് ഇത്.












Click it and Unblock the Notifications