പാനൂരില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. എട്ടംഗ സംഘമാണ് സി പി എം പ്രവര്‍ത്തകനായ അഷറഫിനെ കൊന്നത്. 22 കാരനായ അഷറഫ് ഓട്ടോറ്ക്ഷ ഡ്രൈവറാണ്.
പാനൂര്‍ ബസ് സ്റാന്‍ഡിലെത്തിയ അക്രമി സംഘം ഒരു കടയില്‍ നിന്ന് അഷറഫിനെ വലിച്ച് പുറത്തിട്ടാണ് കുത്തിയത്. പലതവണ കുത്തേറ്റ അഷറഫ് ആശുപത്രിയിലേയ്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിച്ചെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ഉടനെ സംഘം രക്ഷപ്പെട്ടു. സംഭവം നടന്ന പാനൂര്‍ ബസ് സ്റാന്‍ഡ് പരിസരത്ത് ജനങ്ങള്‍ ഭീതിയിലാണ്.
സംഭവത്തെ തുടര്‍ന്ന് പാനൂരില്‍ ബസ് ഗതാഗതം നിലച്ചു. കടകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications