കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരനെ വിളിയ്കൂ, സംസ്ഥാനത്തെ രക്ഷിയ്കൂ

  • By Staff
Google Oneindia Malayalam News

മലപ്പുറം: കരുണകരനെ വിളിയ്കൂ, സംസ്ഥനത്തെ രക്ഷിയ്കൂ - എന്നെഴുതിയ പോസ്ററുകള്‍ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടു.

മലപ്പുറത്ത് ആനങ്ങാടി, കടലുണ്ടി നഗരം എന്നിവിടങ്ങളിലാണ് ഈ പോസ്ററുകള്‍ കണ്ടത്. പോസ്ററുകളില്‍ യൂത്ത് കോണ്‍ഗ്രസ് ആനങ്ങാടി യൂണിറ്റെന്നും അച്ചടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്താന്‍ പോകുന്ന ഈ വേളയില്‍ ഇത്തരമൊരു പോസ്റര്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിട്ടുണ്ട്.

1996 ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ മാറ്റി ആന്റണി മുഖ്യമന്ത്രി ആയപ്പോള്‍ മുതല്‍ ഒളിഞ്ഞും തെളിഞ്ഞും കരുണാകരന്‍ ആന്റണിയെ ആക്രമിയ്കുന്നുണ്ട്. ഇതിന്റെ ബാക്കിയായി വേണം ഈ പോസ്ററുകളെയും കാണാന്‍. ആന്റണി 2001 മേയില്‍ മുഖ്യമന്ത്രി ആയതുമുതല്‍ കരുണാകരന്‍ പ്രതിപക്ഷനേതാവിനെക്കാള്‍ ശക്തമായാണ് ആന്റണിയെ വിമര്‍ശിക്കുന്നത്.

ആന്റണിയെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള ചാണക്യ തന്ത്രങ്ങളാണോ ലീഡര്‍ പയറ്റുന്നതെന്ന് എല്ലാ രാഷ്ട്രീയ നിരീക്ഷകര്‍ക്കും സംശയമുണ്ട്. അതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് മലപ്പുറത്തുമാത്രമായെങ്കിലും പ്രത്യക്ഷപ്പെട്ട ഈ പോസ്ററുകള്‍.

കരുണാകരന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ അറിയാവുന്ന ആര്‍ക്കും ഇതില്‍ ഒരു സംശയവും തോന്നുകയുമില്ല. പക ഉണ്ടായാല്‍ അത് തീര്‍ക്കുന്നതുവരെ അടങ്ങിയിരിക്കുന്നവനല്ല ലീഡര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X