പീഡനം: നീലനെതിരെ കുറ്റപത്രം
കോഴിക്കോട് : പ്രകൃതി ശ്രീവാസ്തവയെ പീഡിപ്പിച്ചെന്ന കേസില്‍ നീലലോഹിത ദാസന്‍ നാടാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 354-ാം വകുപ്പു പ്രകാരമാണ് കേസ്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നിലാണ് മുന്‍മന്ത്രിയ്ക്കെതിരെയുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മൂന്നു ദിവസത്തിനകം പ്രതിയ്ക്ക് കോടതി നോട്ടീസ് അയയ്ക്കും. ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുള്‍പ്പടെ 53 സാക്ഷികളുടെ പട്ടികയും ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്.
1999 ഫിബ്രവരി 29 നാണ് കേസിനാസ്പദമായ സംഭവം. അന്ന് നിലമ്പൂര്‍ ഡിഎഫ്ഓ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയെ വനംമന്ത്രിയായിരുന്ന നീലന്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.












Click it and Unblock the Notifications