Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫീസുകളില്‍ എഴുതാസമരത്തിന്റെ പ്രതീതി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ എഴുതാസമരത്തിന്റെ (പെന്‍ ഡൗണ്‍ സ്ട്രൈക്ക്) പ്രതീതി. തിങ്കളാഴ്ചയും ചൊവാഴ്ചയും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ഒന്നും തന്നെ നടന്നിട്ടില്ല.

ഫിബ്രവരി നാല് തിങ്കളാഴ്ച രാവിലെ വിളംബര ജാഥ നടത്തി ജീവനക്കര്‍ ഓഫീസിലെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു. അഞ്ച് ചൊവാഴ്ച രാവിലെ മുതല്‍ ചര്‍ച്ചയുടെ ഫലം കാത്ത് ഓഫീസിന് പുറത്താണ് ഏറെ ജീവനക്കാരും. ഒട്ടേറെ ജീവനക്കാര്‍ ചര്‍ച്ചയുടെ ഫലമറിയാന്‍ ജീവനക്കാര്‍ ഗസ്റ് ഹൗസിനുമുന്നില്‍ തന്നെ എത്തിയിട്ടുണ്ട്. ഓഫീസുകളില്‍ ജോലിയെക്കാളേറെ സമരത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ജീവനക്കാര്‍ എഴുതാസമര രീതി തുടങ്ങിക്കഴിഞ്ഞു. ചര്‍ച്ച പരാജയപ്പെടുമെന്ന് ഏതാണ്ട് എല്ലാ പേര്‍ക്കും ഉറപ്പാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പിന്നെ ജീവനക്കാര്‍ ആരും ചൊവാഴ്ച ഓഫീസില്‍ തന്നെ ഇരിക്കുമെന്ന് കരുതാനാവില്ല.

ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സമരത്തെ നേരിടാന്‍ സര്‍ക്കാരും സമരം ശക്തമാക്കാന്‍ ജീവനക്കാരും തയ്യാറെടുക്കുകയാണ്.

സമരത്തെ നേരിടാനുള്ള സന്നാഹങ്ങളും സര്‍ക്കാര്‍ ശക്തമാക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വകുപ്പുകള്‍ അവശ്യ സര്‍വീസാക്കാനും സര്‍ക്കാര്‍ തുനിഞ്ഞേയ്കും. ഇതുവരെ 23 വകുപ്പുകളെ അവശ്യ സര്‍വീസാക്കിയിട്ടുണ്ട്.

സംസ്ഥാനത്താകെ സുരക്ഷാസന്നാഹം സര്‍ക്കാര്‍ കൂട്ടുമ്പോള്‍ എങ്ങും സമരപ്രചരണം നടത്തുകയാണ് ജീവനക്കാര്‍. സംസ്ഥാനത്ത് ഉടനീളം വാഹനങ്ങളില്‍ സമരസന്ദേശം നല്‍കുകയാണ് ജീവനക്കാരുടെ സംഘടനകള്‍.

സി ആര്‍ പി എഫിനെ വിളിയ്കും?

സമരത്തെ നേരിടാന്‍ അര്‍ധസൈനിക വിഭാഗമായ സി ആര്‍ പി എഫിന്റെ സഹായം തേടുന്ന കാര്യവും പരിഗണനയിലുണ്ട്. തിരുവനന്തപുരം പള്ളിപ്പുറത്തുള്ള സി ആര്‍ പി എഫ് ആസ്ഥാനത്തെ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ സേനയെ വിട്ടുകൊടുക്കാന്‍ സി ആര്‍ പി എഫിന് താമസമുണ്ടാവില്ല.

ആനുകൂല്യം കുറയ്കാനുള്ള തീരുമാനങ്ങള്‍ പൊലീസിനും ബാധകമാണ്. അതുകൊണ്ട് പൊലീസ് സമരം നേരിടുന്നതില്‍ പൂര്‍ണ്ണമായി സഹകരിക്കുമോയെന്ന് സര്‍ക്കാരിന് സംശയമുണ്ട്. ഇതുകൊണ്ട് കൂടിയാണ് സി ആര്‍ പി എഫിന്റെ സഹായം തേടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കനത്ത സുരക്ഷാസന്നാഹമാണ് ചര്‍ച്ച നടക്കുന്ന ഗസ്റ് ഹൗസ് പരിസരത്ത് ഏര്‍പ്പെടുത്തിയത്. നഗരത്തിലും പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

അക്രമം നടത്താനുള്ള സാദ്ധ്യതകള്‍ കണ്ടെത്താന്‍ പൊലീസിന്റെ സ്പെഷല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫിബ്രവരി അഞ്ച് ചൊവാഴ്ച രാവിലെയും ഉന്നത പൊലീസ് ഉദ്വോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+