Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച പൊളിഞ്ഞു: ബുധനാഴ്ച പണിമുടക്ക്

തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ജീവനക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഇതോടെ ഫിബ്രവരി അഞ്ച് ബുധനാഴ്ച മുതലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് തുടങ്ങുമെന്ന് ഉറപ്പായി.

ചര്‍ച്ച വെറും പ്രഹസനമായിരുന്നെന്ന് പങ്കെടുത്ത പ്രതിപക്ഷയുണിയനുകള്‍ പറഞ്ഞു. മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രതിപക്ഷ യൂണിയനുകളുടെ നേതാക്കന്മാര്‍ ചര്‍ച്ച നടന്ന തിരുവനന്തപുരം തൈക്കാട് ഗസ്റ് ഹൗസിന് പുറത്ത് വന്നത്.

ചര്‍ച്ചയ്ക് ശേഷം മന്ത്രിമാര്‍ വാര്‍ത്താ ലേഖകരെ കാണാന്‍ കൂട്ടാക്കിയില്ല.

അഞ്ചരലക്ഷത്തോളം വരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുമാണ് ബുധനാഴ്ചമുതല്‍ പണിമുടക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും ബുധനാഴ്ചമുതല്‍ പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേയ്കും. അതാണ് പൊതുപണിമുടക്ക് വേളയിലെ പതിവ്.

ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആന്റണി സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതയെക്കുറിച്ച് ജീവനക്കാരുടെ പ്രതിനിധികളെ ധരിപ്പിച്ചെങ്കിലും അവര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ തയ്യാറായില്ല. പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്ന സംഘടനകളുടെ രണ്ടു പ്രതിനിധികള്‍ വീതമാണ് ചര്‍ച്ചക്ക് എത്തിയിരുന്നത്.

പണിമുടക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഭരണപക്ഷ സംഘടനകളുമായി കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ ഫിബ്രവരി അഞ്ച് ചൊവാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

ഇന്ദിരാ ഭവനില്‍ വെച്ചായിരുന്നു ആ ചര്‍ച്ച. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി താത്കാലികമായി പിന്‍വലിക്കണമെന്ന സംഘടനാ നേതാക്കളുടെ ആവശ്യം മുളീധരന്‍ തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+