Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടേത് മൂന്നാം തരം തന്ത്രം : വിഎസ്

തിരുവനന്തപുരം : ജീവനക്കാര്‍ സുഖിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മൂന്നാംതരം പ്രചരണമാണെന്ന് വിഎസ്. നക്കാപ്പിച്ച ശംബളം വാങ്ങുന്ന ക്ലാസ് ഫോര്‍ ജീവനക്കാരടക്കം സുഖിക്കുകയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു നടക്കുന്ന ആന്റണി കേരളീയരെ പരിഹസിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എങ്ങനെയാണ് ഇവര്‍ സുഖിക്കുന്നതെന്നു കൂടി മുഖ്യമന്ത്രി പറയണം.

സമരത്തിനിടയ്ക്ക് സിപിഎമ്മുകാര്‍ നുഴഞ്ഞു കയറി അക്രമം നടത്തുമെന്ന പ്രസ്താവന ശ്രദ്ധ തിരിച്ചു വിടാനുളള വിലകുറഞ്ഞ തന്ത്രമാണ്. ധിക്കാരം വെടിഞ്ഞ് ജീവനക്കാരുമായി ചര്‍ച്ച നടത്തി സമരം ഒഴിവാക്കുന്നതിനു പകരം ഇത്തരം തന്ത്രങ്ങളില്‍ അഭയം തേടരുതെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഉപദേശിച്ചു.

ആന്റണി അധികാരമേറ്റ ശേഷം സംസ്ഥാനത്തിന്റെ പൊതുകടം 5000 കോടി രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. പദ്ധതി വെട്ടിക്കുറച്ച വകയില്‍ മറ്റൊരു 2000 കോടിയും ഉണ്ട്. രണ്ടും കൂടി ചേരുമ്പോഴുളള 7000 കോടി രൂപ എവിടെപ്പോയെന്നാണ് താന്‍ ചോദിച്ചതെന്ന് രേഖകള്‍ ഉദ്ധരിച്ച് വിഎസ് വിശദീകരിച്ചു. പണം എവിടെപ്പോയെന്ന് ധനമന്ത്രിയോടു ചോദിക്കുന്നതിനു പകരം തന്റെ മേല്‍ കുതിര കയറാനാണ് ആന്റണി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ജപ്പാന്‍ കുടിവെളള പദ്ധതി, ഇതിനകം ശരിയെന്നു തെളിഞ്ഞു കഴിഞ്ഞ കോഴിക്കോഴ, ഇവയെക്കൂടി അന്വേഷണത്തിനു വിധേയമാക്കുമെന്നു കരുതിയാണ് താന്‍ അഴിമതിയന്വേഷണങ്ങളെ സ്വാഗതം ചെയ്തതെന്ന് വിഎസ് വിശദമാക്കി. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ച ബിജെപിയുടെയും, കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയും ജീവനക്കാരുടെ പണിമുക്കിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+