Get Updates
Get notified of breaking news, exclusive insights, and must-see stories!

പകരം മരിക്കാമെന്ന് പേളിന്റെ ഭാര്യ

കറാച്ചി : പേളിനു പകരം താന്‍ മരിക്കാമെന്ന് അദ്ദേഹത്തിന്റെ ഭാര്യ. നിരപരാധിയായ അദ്ദേഹത്തെ വധിക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സ്വന്തം ജീവന്‍ നല്‍കി അദ്ദേഹത്തെ രക്ഷിക്കാന്‍ തയ്യാറുണ്ടെങ്കില്‍ അത് താനാണെന്നും തീവ്രവാദികള്‍ക്ക് തന്നെ ബന്ധപ്പെടാമെന്നും അവര്‍ പറഞ്ഞു. ആറുമാസം ഗര്‍ഭിണിയാണ് പേളിന്റെ ഭാര്യയും ഫ്രീലാന്‍സ് ജേര്‍ണലിസ്റുമായ മരിയാ പേള്‍.

ബിബിസി ടെലിവിഷനിലാണ് അവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. ഡാനിയേലിനെ അമേരിക്കയുടെ മുഴുവന്‍ പ്രതിനിധിയായി കാണരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തെ അമേരിക്കയെന്ന രാഷ്ട്രത്തിന്റെ പ്രതിനിധിയായി കരുതി ശിക്ഷ വിധിക്കുന്നത് അബദ്ധമാണ്, ശുദ്ധ അബദ്ധം മരിയ പറഞ്ഞു.

അതേ സമയം പേളിന്റെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി അറിയിച്ചു. പാകിസ്താന്റെ എല്ലാ ഭാഗങ്ങളിലും പേളിനു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. പേള്‍ ജീവനോടെയുണ്ടെന്നു തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും പാക് അധികാരികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+