Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രാഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റു വ്യാപിപ്പിക്കും

ന്യൂയോര്‍ക്ക് : ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്നു. ശബ്ദവും അക്ഷരവും ഫാക്സും സന്നിവേശിക്കുന്ന ഇമെയില്‍ ശ്രുംഖല സംസ്ഥാനത്തിനു വേണ്ടി വികസിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രസ്താവിച്ചു.

ആന്ധ്രാപ്രദേശ് ടെക്നോളജി ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നായിഡു. ഹോട്ട്മെയില്‍ സ്ഥാപകനായ സബീര്‍ ഭാട്ടിയയാണ് പുതിയ സംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

ഇതു വഴി ഗ്രാമങ്ങളെ സംസ്ഥാന തലസ്ഥാനവുമായി ചെലവു കുറഞ്ഞ രീതിയില്‍ ബന്ധിപ്പിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ഗ്രാമങ്ങളിലും അടുത്ത വര്‍ഷത്തോടെ ഇമെയില്‍ സൗകര്യം നിലവില്‍ വരും.

തപാലാഫീസുകളുടെ ഉപയോഗം ഇതോടെ സംസ്ഥാനത്ത് അനാവശ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്ദേശങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ തത്സമയം ഇമെയില്‍ വഴി എത്തും. വിവിധ വിഷയങ്ങളിലുളള പൊതുജനാഭിപ്രായം ഇമെയില്‍ വഴി സ്വീകരിക്കുന്നതിന് സംവിധാനമുണ്ടാക്കുമെന്നും നായിഡു ഉറപ്പു നല്‍കി. ജനങ്ങളുടെ മനസറിയാന്‍ ഇതാണ് എളുപ്പ വഴി.

സുതാര്യവും ഫലവത്തുമായ ഭരണക്രമമാണ് നാടിനു വേണ്ടത്. ഗുണമേന്മയുളള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് നായിഡു പറഞ്ഞു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്കു മാറ്റം വരണം. താന്‍ അധികാരമേറ്റപ്പോള്‍ 32 എഞ്ചിനീയറിംഗ് കോളെജുകള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 180 എണ്ണമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവുമധികം എഞ്ചിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കുന്ന സംസ്ഥാനമെന്ന പദവി അടുത്തവര്‍ഷം തമിഴ്നാടില്‍ നിന്നും തട്ടിയെടുക്കുമെന്നും നായിഡു അവകാശപ്പെട്ടു.

പ്രൊഫഷണല്‍ കോളെജുകളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ട്. വിദഗ്ദരായ അദ്ധ്യാപകരുടെ സേവനം മറ്റു കോളെജുകള്‍ക്കു കൂടി ലഭ്യമാകുന്നതിനാണിത്. സ്ക്കൂളുകളെയും കോളെജുകളെയും ഉപഗ്രഹസംവിധാനം വഴി ബന്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് കമ്പ്യൂട്ടര്‍ മുഖ്യന്‍ വെളിപ്പെടുത്തി.

ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് വിദേശ ആന്ധ്രാക്കാര്‍ കാണിക്കുന്ന ഉത്സാഹത്തെ നായിഡു അഭിനന്ദിച്ചു. ടെക്നോളജി കൗണ്‍സില്‍ സ്ഥാപിച്ചവരെയും അദ്ദേഹം ശ്ലാഘിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+