കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാല്‍ പൊങ്കാല ഫിബ്രവരി 27ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫിബ്രവരി 19 മുതല്‍ ആരംഭിക്കും. 27നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 19-ാം തീയതി രാത്രി 8.45ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്. 21 മുതല്‍ കുത്തിയോട്ട ബാലന്മാരുടെ വ്രതം തുടങ്ങും.

ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ് പ്രസിഡന്റ് ജി.ബാലകൃഷ്്ണക്കുറുപ്പ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. 27ന് രാവിലെ മുതല്‍ പൊങ്കാല നിവേദിക്കുന്നതു വരെയുളള എല്ലാ ചടങ്ങുകളും ദൂരദര്‍ശന്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ആറ്റുകാലമ്മയുടെ രൂപം ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X