കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ബിജെപി, ആര്‍.എസ്.എസ്. സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ജില്ലാ കാര്യാലയം പൊലീസ് റെയ്ഡുചെയ്യുകയും ബി.ജെ.പി ജില്ലാ നേതാക്കളെ അറസ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പാനൂരില്‍ സി.പി.എം. പ്രവര്‍ത്തകനായ അഷ്റഫിനെ ബി.ജെ.പി. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വെട്ടി കൊലപ്പെടുത്തിയതെന്ന് സി.പി.എം. ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി-ആര്‍.എസ്.എസ്. കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കൊലയെത്തുടര്‍ന്ന് സി.പി.എം. പാനൂര്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
അഷ്റഫിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസിനു ബന്ധമില്ലെന്ന് ആര്‍.എസ്.എസ്. ജില്ലാ കാര്യകാരി അറിയിച്ചു.












Click it and Unblock the Notifications