Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറെനാള്‍ നീണ്ട സമരം 1973 ല്‍

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നീണ്ട പണിമുടക്ക് 1973ല്‍ അച്യുതമേനോന്റെ കാലത്തായിരുന്നു. 54 ദിവസമാണ് ആ സമരം നീണ്ടുനിന്നത്. ഇടക്കാലാശ്വാസത്തിനും ശമ്പള പരിഷ്കരണത്തിനും വേണ്ടിയായിരുന്നു സമരം.

ചര്‍ച്ചയ്ക്കു പോലും ജീവനക്കാരെ ക്ഷണിയ്ക്കാതെ അച്യുതമേനോന്‍ സമരത്തെ അവഗണിയ്ക്കുകയായിരുന്നു. പണിയെടുക്കാത്തവര്‍ക്ക് വേതനമില്ല എന്ന ന്യായം പറഞ്ഞ് സംസ്ഥാനത്ത് ആദ്യമായി ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയത് ആ പണിമുടക്കു കാലത്തായിരുന്നു. അവസാനം ജീവനക്കാര്‍ തന്നെ സമരം പിന്‍വലിച്ച് തടിയൂരി.

1978 ല്‍ ആന്റണി ആദ്യം മുഖ്യമന്ത്രിയായ കാലത്ത് 18 ദിവസം ജീവനക്കാര്‍ പണിമുടക്കി. 1984ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇടക്കാലാശ്വാസത്തിനു വേണ്ടി സമരം നടന്നു. ഏഴു ദിവസം നീണ്ടുനിന്നു.

തുടര്‍ന്ന് 1985ല്‍ ശംബള പരിഷ്കരണത്തിനു വേണ്ടി 12 ദിവസത്തെ സമരം നടന്നു. ശംബള പരിഷ്കരണത്തിന് കമ്മിഷനെ നിയോഗിക്കാന്‍ കരുണാകരന്‍ സമ്മതിച്ചതോടെയാണ് അന്ന് സമരം തീര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+