മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് കഠിന തടവ്
തൃശൂര്‍: വണ്ണപ്പുറം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റിന് കഠിന തടവ്.
ഇടുക്കി ജില്ലയിലാണ് വണ്ണപ്പുറം പഞ്ചായത്ത്. മുന്‍ പ്രസിഡന്റ് തോമസ് വര്‍ക്കി, പെന്‍ഷനായ എക്സിക്യൂട്ടിവ് ഓഫീസര്‍ കെ ടി ജോസഫ്. പഞ്ചായത്ത് അംഗങ്ങളായിരുന്ന ജോസ് മാണി, കെ പി പ്രസാദ് എന്നിവര്‍ക്കാണ് 15 വര്‍ഷം കഠിനതടവ് ശിക്ഷകിട്ടിയത്. ഇവര്‍ എല്ലാപേരും 50,000 രൂപ പിഴയും ഒടുക്കേണ്ടതുണ്ട്. വ്യത്യസ്ഥ കേസുകളിലുള്ള തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അഴിമതി നിരോധന നിയമം അനുസരിച്ച് അന്വേഷണ കമ്മിഷന്‍ പ്രത്യേക ജഡ്ജി ( വിജിലന്‍സ് ) എസ് സ്വാമിനാഥനാണ് ശിക്ഷ വിധിച്ചത്.
പഞ്ചായത്തിന്റെ കളിസ്ഥലം പണിയ്കായുള്ള 30,564 രൂപ തിരിമറി നടത്തിയതതാണ് കേസ്. പിഴ അടച്ചില്ലെങ്കില്‍ ഇവര്‍ ഒരുവര്‍ഷത്തെ തടവ് കൂടി അനുഭവിയ്കണം.












Click it and Unblock the Notifications