കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് പോസ്റുകള്‍ വഴി കള്ളക്കടത്തിന് വഴി ഒരുങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടങ്ങിയതോടെ സംസ്ഥാനത്തിലേയ്കുള്ള ചെക്ക് പോസ്റുകള്‍ വഴി കള്ളക്കടത്തിന് വഴി ഒരുങ്ങി.

സമരദിവസങ്ങളില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിട്ടും മറ്റ് ഉല്പന്നങ്ങളുമായിരിക്കും ചെക്ക്പോസ്റുവഴി കേരളത്തിലേയ്ക് കടക്കുക. നകുതി പിരിവ് കാര്യമായി നടക്കില്ലെന്നു മാത്രമല്ല കള്ളക്കടത്ത് കൂടും എന്നതുകൂടി സമരത്തിന്റെ ഫലമായി തീരുകയാണ്.

ചെക്ക് പോസ്റിലെ ജിവനക്കാരും സമരത്തിലാണ്. ചെക്ക് പോസ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാനായി സര്‍ക്കാര്‍ പകരം ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ അവരില്‍ പലരും ഇതിന് സന്നദ്ധമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ എത്തിയാലും അവര്‍ക്ക് ഈ ജോലിയിലുള്ള പരിചയക്കുറവ് ചെക്ക് പോസ്റുകള്‍ വഴിയുള്ള കള്ളക്കടത്ത് കൂട്ടാനാണ് സാദ്ധ്യത. ഒപ്പം പൊതുവേ തന്നെ അഴിമതിയുടെ കേന്ദ്രമായ ചെക്ക് പോസ്റുകളില്‍ അത് അനായാസമാവുകയും ചെയ്യും.

ചെക്ക് പോസ്റുള്ള വഴികള്‍ക്ക് പുറമേ ചെറിയ റോഡുകള്‍ വഴി കള്ളക്കടത്ത് നടത്തുന്നവര്‍ക്ക് അതുവഴി സമരകാലത്ത് സ്പിരിട്ടും മറ്റും കടത്തുക എളുപ്പമായിരിക്കും. പൊതുവേ തന്നെ ഈ വഴികളില്‍ പരിശോധനാ സംവിധാനം കുറവാണ്. സമരമായതോടെ ഈ വഴികള്‍ തുറന്ന വഴികളായി മാറും.

പാലക്കാട്ടെ വാളയാറും തിരുവനന്തപുരത്തെ അമരവിളയുമാണ് കേരളത്തിലെ പ്രധാന ചെക്ക്പോസ്റുകള്‍. വേറെ ചെറിയ ചെക്ക് പോസ്റുകള്‍ പലതുമുണ്ട്.

സമരം ചെയ്യുന്ന ചെക്ക്പോസ്റ് ജീവനക്കാര്‍ക്ക് പകരം കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, എന്നിവയിലെ അസിസ്റന്റ് മാനേജര്‍മാര്‍, എക്സൈസ് വകുപ്പിലെ പ്രവന്റീവ് ഓഫീസര്‍മാര്‍ എന്നിവരെ ജോലിയ്ക് നിയമിയ്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഈ താല്കാല്ക ജോലി ഏറ്റെടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെട്ട ചില സംഘടനകളള്‍ ഈ ജോലി ഏറ്റെടുക്കില്ലെന്ന് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇവര്‍ വാണിജ്യ നികുതി കമ്മിഷണര്‍ക്കു മുന്‍പില്‍ ഫിബ്രവരി അഞ്ച് ചൊവാഴ്ച ഹാജരായി ചെക്ക് പോസ്റുകളില്‍ ചുമതല ഏല്‍ക്കാനായി പോണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. നികുതി ഓഫീസര്‍മാരുടെ അധികാരങ്ങള്‍ താല്കാലികമായി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X