Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് തുടങ്ങി. ഓഫീസുകളില്‍ ജീവനക്കാര്‍ ഒന്നും എത്തിയില്ല.

പണിമുടക്കിയ ജീവനക്കാര്‍ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനം നടത്തി. കനത്ത പൊലീസ് സന്നാഹമാണ് സംസ്ഥാനമെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുമായി ഫിബ്രവരി അഞ്ച് ചൊവാഴ്ച സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്ക് തീരുമാനവുമായി മുന്നോട്ടു പോകാന്‍ ഉറച്ചത്. അക്രമങ്ങളും മറ്റു പ്രശ്നങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഞ്ചരലക്ഷത്തോളം വരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരുമാണ് പണിമുടക്കുന്നത്.കടകള്‍ തുറന്നിട്ടുണ്ടെങ്കിലും റോഡില്‍ വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. ചൊവാഴ്ച രാത്രി 12 മണി മുതലാണ് സമരം തുടങ്ങിയത്.

ചര്‍ച്ച വെറും പ്രഹസനമായിരുന്നെന്ന് പങ്കെടുത്ത പ്രതിപക്ഷയുണിയനുകള്‍ ആരോപിച്ചിരുന്നു.

പണിമുടക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഭരണപക്ഷ സംഘടനകളുമായി കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ ഫിബ്രവരി അഞ്ച് ചൊവാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+