മന്ത്രിസഭയുടെ പ്രത്യേകയോഗം ഉച്ചയ്ക്
തിരുവനന്തപുരം: പൊതുപണിമുടക്ക് വിലയിരുത്താനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനുമായി സംസ്ഥാന മന്ത്രിസഭ ഫിബ്രവരി ആറ് ബുധനാഴ്ച ഉച്ചയ്ക് യോഗം ചേരും. സമരദിവസമായ ബുധനാഴ്ച സെക്രട്ടേറിയറ്റിനകത്ത് 200 -ാളം ജീവനക്കാര്‍ മാത്രമാണ് ജോലിയ്ക് കയറിയത്. ഇത് ഭൂരിഭാഗവും മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാരായിരുന്നു.
നാലു ഗേറ്റുകള്‍ ഉള്ള സെക്രട്ടേറിയറ്റിന്റെ ഒരു ഗേറ്റുമാത്രമേ തുറന്നിട്ടുള്ളു. എല്ലാ മന്ത്രിമാരും ഓഫീസില്‍ ജോലിയ്ക് എത്തിയിട്ടുണ്ട്.
എറണാകുളത്ത് കൊച്ചി സര്‍വകലാശാലയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.ഹൈകോടതി യുടെ പ്രവര്‍ത്തനത്തില്‍ തടസമുണ്ടായില്ല. ഹൈകോടതി അവശ്യ സര്‍വീസാക്കിക്കൊണ്ട് ചീഫ് ജസ്റിസ് ഉത്തരവിറക്കിയിരുന്നു.












Click it and Unblock the Notifications