സര്‍ക്കാര്‍ ശിക്ഷാ നടപടി തുടങ്ങി
തിരുവനന്തപുരം : പണിമുടക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടി തുടങ്ങി. എക്കണോമിക്സ് ആന്റ് സ്റാറ്റിറ്റിക്സ് വകുപ്പ് മേധാവി മീരാസാഹിബിനെ സസ്പെന്റ് ചെയ്തു. വാട്ടര്‍ അതോറിറ്റിയില്‍ ജോലിയ്ക്ക് തടസം നിന്ന നാലു പേരെ അറസ്റു ചെയ്തു. സമരം ചെയ്യുന്ന വകുപ്പു മേധാവികളെ സസ്പെന്റു ചെയ്യുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
അന്യായമായ സമരം എത്രനാള്‍ തുടര്‍ന്നാലും വിജയിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ഭരിച്ച മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ പണിമുടക്കുകള്‍ക്കെതിരെ എസ്മ മുതലായ കടുത്ത നടപടികള്‍ സ്വീകരിച്ചതിന്റെ രേഖകളും ആന്റണി വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.












Click it and Unblock the Notifications