Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെക്ക് പോസ്റുകളില്‍ താല്കാലിക നിയമനം

തിരുവനന്തപുരം: വില്‍പ്പന നികുതി ചെക്ക് പോസ്റുകളില്‍ താല്കാലികനിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെക്ക് പോസ്റുകളിലെ നികുതി പിരിവിന് തടസം ഉണ്ടാവാതിരിയ്കാനായാണ് ഈ നീക്കം.

വില്‍പ്പന നികുതി വകുപ്പില്‍ നിന്ന് പെന്‍ഷനായ ജീവനക്കാരെയാണ് താല്കാലികമായി നിയമിക്കുന്നത്. നിയമനത്തിന് താല്പര്യമുള്ളവര്‍ ഉടനെ തന്നെ ജില്ലാ കളക്ടര്‍മാരെ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ ഇതിനായി ഇറക്കിയ അറിയിപ്പില്‍ പറയുന്നു.

സമരം കാരണം കേരളത്തിലെ പ്രധാന വില്പനനികുതി ചെക്ക് പോസ്റുകളില്‍ ഫിബ്രവരി ആറ് ബുധനാഴ്ച നികുതി പിരിവ് നടന്നില്ല. ഇത് തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ വരവില്‍ കാര്യമായ കുറവുണ്ടാവും. ചില ചെക്ക് പോസ്റുകളില്‍ എക്സൈസ് ജീവനക്കാരും മറ്റും ജോലിയ്ക് ഉണ്ടായിരുന്നെങ്കിലും നികുതി പിരിവ് നടന്നില്ല. ലോറിയിലെത്തുന്ന ചരക്കിന്റെ വില നിശ്ചിയിച്ച് നികുതി കണക്കാക്കാനുള്ള പരിചയം ഈ ജീവനക്കാര്‍ക്ക് ഇല്ലാത്തതിനാലാണ് പിരിവ് തടസപ്പെട്ടത്.

ശക്തമായി സമരത്തെ നേരിടാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനുള്ള മറ്റൊരു തെളിവുകൂടിയാണ് ഈ താല്കാലിക നിയമന നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+