കൂടുതല്‍ സംഘടനകള്‍ രംഗത്തു വരുമെന്ന് വിഎസ്
തിരുവനന്തപുരം : ജീവനക്കാരുടെ സമരത്തിന് സകല പിന്തുണയും നല്‍കുമെന്ന് വിഎസ് ആവര്‍ത്തിച്ചു. സര്‍ക്കാരിന് നിലപാടില്‍ നിന്നും പിന്നോട്ടു പോകേണ്ടി വരും. കൃഷിക്കാരെ എതിരാക്കി സമരം പരാജയപ്പെടുത്താമെന്നത് വ്യാമോഹമാണ്. വരുംനാളില്‍ കൃഷിക്കാരടങ്ങുന്ന എല്ലാ വിഭാഗം ജനങ്ങളും സമരത്തിനു പിന്തുണ നല്‍കും.
സാമാന്യ ബുദ്ധിയുപയോഗിച്ച് ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് ഉപദേശിച്ചു. നികുതി പിരിവ് വരും നാളുകളില്‍ അവതാളത്തിലാകും. എസ്എസ്എല്‍സിയടക്കമുളള പരീക്ഷകള്‍ തടസപ്പെടും. ഈ അവസ്ഥയില്‍ സര്‍ക്കാരിന് ഏതു വരെ പോകാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
വരും നാളുകളില്‍ കൂടുതല്‍ വര്‍ഗ ബഹുജന സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications