Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിബറ്റുകാര്‍ക്ക് ചൈന പൊതുമാപ്പ് നല്‍കുന്നു

ബീജിംഗ് : ദലൈലാമയുടെ മാനസാന്തരപ്പെട്ട അനുയായികള്‍ക്ക് ചൈന പൊതുമാപ്പു നല്‍കുന്നു. സ്വതന്ത്ര ടിബറ്റെന്ന അവകാശവാദം ഉപേക്ഷിക്കുന്ന എല്ലാവരെയും ജന്മനാട്ടിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി ചൈനാ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ടിബറ്റ് കാര്യ ഡെപ്യൂട്ടി സെക്രട്ടറി ബാസാങ് പ്രസ്താവിച്ചു. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന എല്ലാ ടിബറ്റുകാര്‍ക്കും തങ്ങളുടെ നാട്ടിലേയ്ക്ക് തിരിച്ചു വരാമെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴും ലാമയ്ക്കൊപ്പം വിഘടനവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മാപ്പനുവദിക്കില്ല. ഒരിക്കല്‍ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരോട് ക്ഷമിക്കാന്‍ ചൈന തയ്യാറാണ്. അവര്‍ക്ക് നാട്ടില്‍ തിരിച്ചുവരാം. നാടുകാണാനും മതപരമായ ആചാരങ്ങള്‍ക്കും അവരെ അനുവദിക്കുമെന്ന് ബാസാങ് അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വാ റിപ്പോര്‍ട്ടു ചെയ്തു.

രാജ്യസ്നേഹമുളള പൗരന്മാര്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് മുതല്‍കൂട്ടാണെന്ന് പുതിയ നയം പ്രഖ്യാപിച്ചു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടി. ദേശസ്നേഹികളെല്ലാം ഒരേ കുടുംബാംഗങ്ങളാണ്. അവര്‍ സ്വന്തം കുടുംബത്തില്‍ മടങ്ങി വരണം.

വിദേശങ്ങളില്‍ താമസിക്കുന്ന ടിബറ്റുകാര്‍ മാതൃരാജ്യത്ത് നിക്ഷേപം നടത്തുമെന്നും രാജ്യപുരോഗതിയ്ക്കായി സ്വയം സമര്‍പ്പിക്കുമെന്നും ചൈന കരുതുന്നതായി ബാസാങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+