ആന്റണിയ്ക്ക് 2,400 രൂപയുടെ സഹായം
തിരുവനന്തപുരം : കുടുംബ ബഡ്ജറ്റ് തകര്‍ന്ന് വിഷമിക്കുന്ന മുഖ്യമന്ത്രിയ്ക്ക് അപ്രതീക്ഷിത സഹായം! ചേര്‍ത്തലയിലെ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് 2,400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ആന്റണിയ്ക്ക് അയച്ചു കൊടുത്തത്. എല്ലാ മാസവും ഈ തുക അയച്ചു കൊടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രിമാരുടെ ശമ്പളം 20 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതു കാരണം തന്റെ വീട്ടു ചെലവാകെ താറുമാറായെന്ന് ആന്റണി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വിലപിച്ചിരുന്നു. ഈ തുകയാണ് സ്വന്തം മണ്ഡലത്തിലെ ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകര്‍ പിരിച്ച് അയച്ചു കൊടുത്തത്.
ആന്റണിയുടെ സമീപകാല പ്രസ്താവനകള്‍ ജീവനക്കാരെ അപമാനിക്കുന്നവയാണെന്ന് അസോസിയേഷന്‍ പറയുന്നു. മന്ത്രിമാരുടെ ശമ്പളത്തിലും ഇത്തരം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ സമരത്തില്‍ നിന്നും പിന്മാറാമെന്ന് അവര്‍ അറിയിച്ചു.












Click it and Unblock the Notifications