Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമികളെ സസ്പെന്‍ഡു ചെയ്ത് കേസെടുക്കും

തിരുവനന്തപുരം : അക്രമം നടത്തുന്ന ജീവനക്കാരെ സസ്പെന്റു ചെയ്ത് അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി. സമരം ചെയ്യുന്നത് ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍ അക്രമം നടത്താന്‍ അവര്‍ക്ക് അവകാശമില്ല. കഴിഞ്ഞ ദിവസം വികാസ് ഭവനില്‍ ജോലിയ്ക്കെത്തിയ വനിതയെ സഹപ്രവര്‍ത്തകര്‍ ആക്രമിച്ച നടപടിയെ അദ്ദേഹം അപലപിച്ചു. അക്രമം കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്മാറാന്‍ ആന്റണി ആവര്‍ത്തിച്ചഭ്യര്‍ത്ഥിച്ചു. പണിമുടക്ക് പിന്‍വലിക്കാതെ ഇനി ചര്‍ച്ചയില്ല. അതിനിടെ രണ്ടാം ദിവസവും അവശ്യ സര്‍വീസുള്‍പ്പെടെയുളള വകുപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. സെക്രട്ടേറിയറ്റില്‍ ഇന്ന് 225 പേര്‍ ജോലിയ്ക്കെത്തിയതായി മന്ത്രി ഹസന്ഡ അറിയിച്ചു. ജോലിയ്ക്കെത്തിയവരെ സംഘടനാ നേതാക്കള്‍ പലേടത്തും തടഞ്ഞത് പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു.

ഇടതു മുന്നണിയുടെ ഭരണകാലത്തും കരിനിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നുമുളള ആന്റണിയുടെ പ്രസ്താവന കളളമാണെന്ന് സിപിഎം പ്രസ്താവിച്ചു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനത്ത് യോജിച്ച പ്രക്ഷോഭണമുണ്ടാകുന്നത് ഇപ്പോള്‍ മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

പണിമുടക്കുന്ന ജീവനക്കാരുടെ സുരക്ഷയ്ക്കായി സംരക്ഷണ സേനയുണ്ടാക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജീവനക്കാരുടെ നേര്‍ക്ക ് ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ അക്രമം നടത്തുന്ന സാഹചര്യത്തിലാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+