ദുബായിലേക്കും മസ്കറ്റിലേക്കും വിമാനസര്‍വീസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കും മസ്കറ്റിലേക്കും ഇന്ത്യന്‍ എയര്‍ലൈന്‍സ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും.
ഫിബ്രവരി 13ന് മസ്കറ്റിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വീസ്. ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.40ന് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. വൈകുന്നേരം 3.05ന് വിമാനം തിരിച്ചെത്തും.
ദുബായിലേക്കുള്ള വിമാന സര്‍വീസ് ആഴ്ചയില്‍ ചൊവ, ശനി ദിവസങ്ങളിലായിരിക്കും. ഫിബ്രവരി 17 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 3.55ന് തിരിച്ചെത്തും.












Click it and Unblock the Notifications