സമരത്തിനു പിന്തുണയായി പൊതു പണിമുടക്ക്
തിരുവനന്തപുരം : ജീവനക്കാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പൊതുപണിമുടക്ക് നടത്താന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പണിമുടക്ക് തീയതി 13ന് പ്രഖ്യാപിക്കും.
ചില അസൗകര്യങ്ങള്‍ കാരണം ഐഎന്‍ടിയുസിയുടെ പ്രതിനിധികള്‍ക്ക് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അവരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം പണിമുടക്കു തീയതി നിശ്ചയിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് യോഗം വിലയിരുത്തി. സമരത്തോടുളള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ഫിബ്രവരി 10 മുതല്‍ 13 വരെ പ്രചരണ പരിപാടികള്‍ നടത്തും.
പണിമുടക്ക് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന്് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു, സര്‍ക്കാര്‍ കടും പിടിത്തം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications