ഡി സി സി: ഐ ഗ്രൂപ്പ് പുത്തന്‍ അവകാശം ഉന്നയിയ്കും
തിരുവനന്തപുരം: ഡി സി സി പുനസംഘടന സംബന്ധിച്ച് ഐ ഗ്രൂപ്പ് പുത്തന്‍ അവകാശം ഉന്നയിക്കുമെന്ന് അറിയുന്നു. പുത്തന്‍ അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിബ്രവരി ഏഴ് വ്യാഴാഴ്ച കൊച്ചിയില്‍ ഐ ഗ്രൂപ്പിന്റെ ഉന്നത നേതാക്കള്‍ യോഗം ചേരുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് കെ മുരളീധരനും മൂന്നും നാലും ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ചചെയ്ത് പുതിയ ഉപാധികള്‍ ഉണ്ടാക്കിയതിനാലാണ് പഴയ നിര്‍ദ്ദേശങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഐ വിഭാഗം ഉദ്ദേശിയ്കുന്നത്. ഐ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഡി സി സി യില്‍ വേണമെന്നാണ് ഗ്രൂപ്പിന്റെ അവകാശം.
പുനസംഘടനയ്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നിര്‍ദ്ദേശിയ്കാന്‍ കെ പി സി സി നിയോഗിച്ച ഉപസമിതിയുടെ ശ്രമങ്ങള്‍ തര്‍ക്കം കാരണം വിജയിച്ചിരുന്നില്ല. അതുകൊണ്ട് പുനസംഘടന ഹൈകമാണ്ടിന് വിടുകയാണ് ചെയ്തത്. ഇതിനിടെ മുന്നും നാലും ഗ്രൂപ്പ് നേതാക്കളുമായി വീണ്ടും ഉറപ്പുകള്‍ ഉണ്ടാക്കിയതുകൊണ്ടാണ് പുത്തന്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഐ വിഭാഗം യോഗം ചേരുന്നത്.












Click it and Unblock the Notifications