പാനൂര്‍ ശാന്തം, പൊലീസ് സന്നദ്ധം
കണ്ണൂര്‍: കഴിഞ്ഞദിവസം സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പാനൂരില്‍ ക്രമസമാധാന നില ശാന്തമായി.
പൊലീസ് കനത്ത സുരക്ഷാ സന്നാഹം ഇപ്പോഴും തുടരുകയാണ്. സി പി എം പ്രവര്‍ത്തകനെ കൊന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് സംശയം. പാനൂര്‍ ബസ് സ്റാന്റിന് സമീപമാണ് ആക്രണം നടന്നത്.
പൊലീസ് രാത്രിയിലും റോന്തുചുറ്റുന്നുണ്ട്. സംശയമുള്ള കേന്ദ്രങ്ങളില്‍ ഇപ്പോഴും റെയ്ഡ് നടത്തുന്നുണ്ട്. സിപിഎം ബുധനാഴ്ച പാനൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
കേസിനോടനുബന്ധിച്ച് ചില ബി ജെ പി നേതാക്കളെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി യും ആര്‍ എസ് എസും സംയുക്തമായി ബുധനാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇരു ഹര്‍ത്താലുകളും സമാധാനപരമായിരുന്നു.












Click it and Unblock the Notifications