പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്തംഭിച്ചു.
ഓഫീസുകളിലെ ഹാജര്‍നിലയില്‍ ഫിബ്രവരി ഏഴ് വ്യാഴാഴ്ചയും കാര്യമായ മാറ്റമുണ്ടായില്ല. ഓഫീസുകളുടെയും സ്കൂളുകളുടെയും കോളജുകളുടെയും പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചു. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും താത്കാലിക ജീവനക്കാരും മാത്രമാണ് മിക്ക ഓഫീസുകളിലും ഹാജരായത്.
പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച അക്രമസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പണിമുടക്ക് തുടങ്ങിയ ബുധനാഴ്ച ചില സ്ഥലങ്ങളില്‍ പണിമുടക്ക് അനുകൂലികളും പണിമുടക്കിനെ എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
അതേ സമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കാന്‍ നീക്കമുണ്ട്. ഇതു സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകള്‍ വ്യാഴാഴ്ച തീരുമാനം കൈകൊള്ളും.












Click it and Unblock the Notifications