സ്വര്‍ണ്ണവില ഉന്നതങ്ങളില്‍
ദില്ലി: ഫിബ്രവരി എട്ട് വെള്ളിയാഴ്ച സ്വര്‍ണ്ണത്തിന്റെ വില കഴിഞ്ഞ അഞ്ചുവര്‍ഷത്തേതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
വിദേശ വിപണികളില്‍ സ്വര്‍ണ്ണവില ഉയര്‍ന്നതാണ് ഇന്ത്യയിലെ വിപണിയെയും ബാധിച്ചത്. ഗ്രാമിന് 508 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. പവന് ( എട്ട് ഗ്രാം) വില 4064 രൂപയായി. ഈ ഉയര്‍ന്ന വിലയിലും വിപണിയില്‍ സ്വര്‍ണ്ണത്തിന് വന്‍ വില്പനയായിരുന്നു. ജനവരി അഞ്ചിന് ഉയര്‍ന്ന വിലയിലെത്തിയെങ്കിലും പിന്നീട് താഴോട്ട് പോയി. വ്യാഴാഴ്ച ഗ്രാമിന് 505 രൂപയായിരുന്നു വില. ഇത് അതുവരെയുള്ള ഉയര്‍ന്ന വിലയായിരുന്നു. വെള്ളിയാഴ്ച ആവശ്യക്കാര്‍ കൂടിയപ്പോള്‍ വില വീണ്ടും കൂടി ഗ്രാമിന് 508 രൂപയായി.
ഡോളറിനോടുള്ള യെന്നിന്റെ വില കുറഞ്ഞതുകൊണ്ട് ജപ്പാനായിരുന്നു അന്താരാഷ്ട്രവിപണിയിലെ ഏറ്റവും വലിയ ആവശ്യക്കാര്‍. ഓഹരി വിപണിയില്‍ വന്‍ ഇടിവ് നിലനില്‍ക്കുമ്പോഴാണ് സ്വര്‍ണ്ണവില കൂടുന്നതെന്നത് ശ്രദ്ധേയമാണ്.
മറ്റ് നിക്ഷേപ മാര്‍ങ്ങള്‍ കുറയുമ്പോഴൊക്കെ സ്വര്‍ണ്ണവില കുത്തനെ ഉയരുമെന്നാണ് നിക്ഷേപ നിരീക്ഷകര്‍ പറയുന്നത്.












Click it and Unblock the Notifications