Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം അല്ലെങ്കില്‍ രാമക്ഷേത്രം: വിഎച്ച്പി

മുംബൈ: പാകിസ്ഥാനെ തകര്‍ക്കാനായി ഇന്ത്യ ഒരു യുദ്ധം ആരംഭിക്കുകയാണെങ്കില്‍ രാമക്ഷേത്ര നിര്‍മാണ പദ്ധതി തത്കാലം മാറ്റിവെക്കാമെന്ന് വിഎച്ച്പി.

ഞങ്ങള്‍ക്ക് രണ്ട് ആവശ്യങ്ങളാണുള്ളത്- പാകിസ്ഥാനെ ഇല്ലാതാക്കുക, അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കുക. ഒന്നു സംഭവിച്ചിലെങ്കില്‍ മറ്റേത് സംഭവിക്കും. വിഎച്ച്പി ജനറല്‍ സെക്രട്ടറി പര്‍വിന്‍ തോഗാഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 12 വരെ സര്‍ക്കാരിന് സമയം നല്‍കുന്നതായും വിഎച്ച്പി ജനറല്‍ സെക്രട്ടറി അറിയിച്ചു.

ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ജൂതന്മാരോടും മറ്റ് വിഭാഗങ്ങളോടും സര്‍ക്കാര്‍ സഹകരിക്കണം. 450 വര്‍ഷം മുമ്പ് രാമക്ഷേത്രം ബാബര്‍ തകര്‍ത്തതും കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതും ഇസ്ലാമിക തീവ്രവാദത്തിന്റെ രണ്ട് മുഖങ്ങളാണ്.

എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരമുണ്ടാവുന്നതുവരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറല്ല. വിഎച്ച്പി പ്രവര്‍ത്തകര്‍ ഇത്തവണ മഹത്തായ ഒരു ത്യാഗത്തിന് തയ്യാറെടുത്തിരിക്കുകയാണ്. കര്‍സേവകര്‍ എന്നതിന് പകരം രാംസേവകര്‍ എന്നായിരിക്കും അവര്‍ അറിയപ്പെടുക.

ഫിബ്രവരി 24 മുതല്‍ രാം സേവകര്‍ അയോധ്യയില്‍ കൂടിച്ചേര്‍ന്ന് തുടങ്ങും. ക്ഷേത്രനിര്‍മാണത്തിനാവശ്യമായ 60 ശതമാനം സാമഗ്രികളും തയ്യാറാണ്. ക്ഷേത്രനിര്‍മാണത്തിന് രണ്ടുവര്‍ഷത്തോളമെടുക്കും- തോഗാഡിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+