കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളെ പ്രേമം പഠിപ്പിക്കേണ്ട: താക്കറേ

  • By Staff
Google Oneindia Malayalam News

മുംബൈ: വാലന്റിന്‍ ദിനത്തിനെതിരെ ശിവസേനാനേതാവ് ബാല്‍ താക്കറേ വീണ്ടും ആഞ്ഞടിക്കുന്നു. പ്രേമം എങ്ങിനെ പ്രകടിപ്പിക്കണമെന്ന് ഞങ്ങളെ ആരും പഠിപ്പിക്കേണ്ട- ഫിബ്രവരി എട്ട് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ബാല്‍ താക്കറേ പറഞ്ഞു.

വാലന്റീന്‍ ദിനത്തെ ഇന്ത്യയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ബാല്‍ താക്കറേ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ആര്‍ച്ചീസ് എന്ന പ്രമുഖ ഗ്രീറ്റിംഗ് കാര്‍ഡ് കമ്പനി ദില്ലി ഹൈക്കോടതിയില്‍ പരാതി നല്കിയിരുന്നു. ബാല്‍ താക്കറേയ്ക്കുപുറമെ ശിവസേന, സേനാ വക്താവ് സുഭാഷ് ദേശായി, വിഎച്ച്പി, ബജ്രംഗ്ദള്‍ എന്നിവര്‍ക്കെതിരെയും ആര്‍ച്ചീസ് പരാതി നല്കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം നോട്ടീസയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പക്ഷെ അതൊന്നും വകവയ്ക്കാതെയാണ് താക്കറേ വെള്ളിയാഴ്ചയും ആഞ്ഞടിച്ചത്.

വാലന്റീന്‍ ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും ബാല്‍ താക്കറേ താക്കീത് ചെയ്തു. വാലന്റീന്‍ ദിനം നമ്മുടെ സംസ്കാരത്തിലെ ജീര്‍ണ്ണതയെയാണ് സൂചിപ്പിക്കുന്നത്. - ബാല്‍ താക്കറേ പറഞ്ഞു.

വാലന്റീന്‍ ദിനത്തിനെതിരെയും അതിന് വന്‍പ്രചാരം നല്കുന്ന ആര്‍ച്ചീസ് കടകള്‍ക്കും എതിരെ ശിവസേനയും മറ്റും പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. വാലന്റീന്‍ ദിന വില്പനയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായേക്കുമോ എന്ന് ഭയന്നാണ് ആര്‍ച്ചീസ് കോടതിയില്‍ അഭയം തേടിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X