അബുദാബിയില്‍ മലയാളിയെ കൊന്ന് ചാക്കില്‍കെട്ടി ഉപേക്ഷിച്ചു
അബുദാബി: അബുദാബിയില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചു.
വളാഞ്ചേരി ആതവനാടം കരിപ്പോളിലെ പെരിഞ്ചേരി അലി (35)യാണ് കൊല ചെയ്യപ്പെട്ടത്. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ മൃതദേഹം ഇരുകൈകളും കെട്ടിയ നിലയിലാണ് കണ്ടത്.
ഒരാഴ്ചയോളമായി അലിയെ കാണാനില്ലായിരുന്നു. പരാതി കിട്ടിയതിനു ശേഷം പൊലീസ് തിരച്ചിലിനെ തുടര്‍ന്നാണ് ബനിയാസ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.
പണം തട്ടാനാണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. ഗള്‍ഫില്‍ മൊബൈല്‍ ഫോണ്‍ കാര്‍ഡ് വില്പനയായിരുന്നു അലിയുടെ ജോലി.
കല്പഞ്ചേരി പാറക്കല്ലിങ്ങല്‍ പെരിഞ്ചേരി അലവിയുടെയും ഖദീജയുടെയും മകനാണ് അലി. ഭാര്യ ഇയ്യാത്തു. ഏകമകന്‍ ആഷിഖ്.












Click it and Unblock the Notifications