Get Updates
Get notified of breaking news, exclusive insights, and must-see stories!

തിങ്കളാഴ്ച മുതല്‍ എസ്മ

തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ തിങ്കളാഴ്ച മുതല്‍ എസ്മ പ്രയോഗിക്കും. ഫിബ്രവരി എട്ട് വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വെള്ളിയാഴ്ചത്തെക്കൂടി ഹാജര്‍നില പരിശോധിച്ച് ഭാവിനടപടി സ്വീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജീവനക്കാരുടെ ഹാജര്‍നില പ്രതീക്ഷിച്ചപോലെ ഉയരാത്തതിനാലാണ്, പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ എസ്മ(അവശ്യസേവന സംരക്ഷണനിയമം) പ്രകാരമുള്ള കര്‍ശനനിയമനടപടികള്‍ സ്വീകരിക്കാനുള്ള നീക്കം. പണിമുടക്ക് മൂലം ജനങ്ങള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇനിയും സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കിനില്ക്കില്ല.- മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ നിയമനടപടികള്‍ എടുക്കും. ജീവനക്കാരുമായി ഒരു സംഘര്‍ഷമുണ്ടാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. പക്ഷെ ജീവനക്കാര്‍ ജനങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. വര്‍ഷത്തില്‍ വെറും 214 ദിവസം ജോലിചെയ്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ 364 ദിവസത്തെ ശമ്പളം വാങ്ങുന്നത്. അധ്യാപകര്‍ വെറും 150 ദിവസം മാത്രം ജോലിചെയ്താണ് 364 ദിവസത്തെ ശമ്പളം വാങ്ങുന്നത്. എന്നാല്‍ ഒരു തൊഴിലാളിക്ക് ജോലി ചെയ്തില്ലെങ്കില്‍ ആ ദിവസം ശമ്പളം ലഭിക്കില്ലെന്നതാണ് സ്ഥിതി. - മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷാജോലികള്‍ മുടക്കം കൂടാതെ നടക്കും. മാര്‍ച്ച് ഒന്നുമുതല്‍ അടുത്ത നിയമസഭാസമ്മേളനം ചേരാനുള്ള നടപടികളും കൃത്യമായി മുന്നോട്ട് നീങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+