എ. പി. വര്‍ക്കി അന്തരിച്ചു
കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ എ. പി. വര്‍ക്കി (74) അന്തരിച്ചു.
ഫിബ്രവരി ഏഴ് വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു അന്ത്യം. ശവസംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പില്‍ നടക്കും.
കടുത്ത ശ്വാസം മുട്ടലും പനിയും കാരണം അദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച നില ഗുരുതരമായി.
24 വര്‍ഷമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് വര്‍ക്കി. കഴിഞ്ഞ മാസം നടന്ന ജില്ലാ സമ്മേളനത്തിലും വര്‍ക്കി ഐക്യകണ്േഠന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
പരേതയായ മാത്തിരിയാണ് ഭാര്യ. ലീല ഏകമകളാണ്. മരുമകന്‍ - വര്‍ഗീസ്.












Click it and Unblock the Notifications