കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിവാശി നന്നല്ല: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്: സര്‍ക്കാരിന്റെ പിടിവാശി നന്നല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ഐ ഗ്രൂപ്പ് യോഗത്തിന് പാലക്കാട്ടെത്തിയ അദ്ദേഹം ഫിബ്രവരി എട്ട് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ജീവനക്കാരുടെ സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് മുതലാളിമാരുടെ സ്വഭാവമാണ്. തൊഴില്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ മുതലാളിമാര്‍ പോലും തൊഴിലാളികളുടെ ആവശ്യത്തിനനുസരിച്ച് ഇറങ്ങിവരാറുണ്ട്. സര്‍ക്കാര്‍ അത്രപോലും സൗമനസ്യം കാണിക്കുന്നില്ല. - കരുണാകരന്‍ അഭിപ്രായപ്പെട്ടു.

ഈ സമരം എങ്ങിനെ തീര്‍ക്കാമെന്ന് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. പക്ഷെ തന്റെ അഭിപ്രായം ആരും ചോദിച്ചിട്ടില്ല. - കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X