പണിമുടക്ക് മൂലം നഷ്ടം താത്കാലികം: മാണി
തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്ക് മൂലം സര്‍ക്കാരിനുണ്ടാവുന്ന നഷ്ടം താത്കാലികമാണെന്നും പിന്നീട് ഇത് നേട്ടമാണെന്നും റവന്യൂ മന്ത്രി കെ. എം. മാണി.
പണിമുടക്ക് മൂലം സര്‍ക്കാരിന് ഒരു ദിവസമുണ്ടാവുന്ന നഷ്ടം ഇപ്പോള്‍ കണക്കാക്കാനാവില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ മാത്രമേ ഇത് കണക്കാക്കാനാവൂ- ഫിബ്രവരി എട്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാല്‍ ഉദ്യോഗസ്ഥരുമായി തുറന്ന ചര്‍ച്ചയാവാം എന്ന് വ്യക്തമാക്കിയിട്ടും പണിമുടക്കിലേക്ക് നീങ്ങിയ സംഘടനകളുടെ നടപടി ശരിയല്ല. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹിരിക്കാനായാല്‍ ജീവനക്കാരുമായി ഉപാധിയൊന്നുമില്ലാതെ ചര്‍ച്ചയാവാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications