പരിയാരം കോളെജിന് അംഗീകാരം ഉടന്‍
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളെജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഭയാശങ്കകള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു.
പരിയാരത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സുപ്രിംകോടതിയ്ക്ക് പോയിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളെജുകളില്‍ നിന്നുള്ള ഒമ്പത് പ്രൊഫസര്‍മാര്‍ ഇപ്പോള്‍ പരിയാരത്ത് ജോലി ചെയ്യുന്നുണ്ട്. പരിയാരത്തിന് അംഗീകാരം നല്കിയാല്‍ മറ്റ് മെഡിക്കല്‍ കോളെജുകളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുമോയെന്നതായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രധാന സംശയം.
പരിയാരത്തിന്റെ അംഗീകാരം യാതൊരു വിധത്തിലും മറ്റു മെഡിക്കല്‍ കോളെജുകളെ ബാധിക്കില്ലെന്ന മറുപടിയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയതെന്നും മന്ത്രി ശങ്കരന്‍ പറഞ്ഞു.
അതേ സമയം പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളെജുകള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വീണ്ടും അംഗീകാരം നിഷേധിച്ചതായും വാര്‍ത്തയുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍ വേണ്ടത്ര അധ്യാപകരെ നിയമിച്ചിട്ടില്ലെന്നതാണ് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയ കാരണം. ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് പരിയാരത്തിന് വീണ്ടും അപേക്ഷ നല്‍കാമെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications