Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ദിവസവും സമരം പൂര്‍ണ്ണം

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ മൂന്നാം ദിവസമായ ഫിബ്രവരി എട്ട് വെള്ളിയാഴ്ചയും ഓഫീസുകള്‍ ഒന്നും തുറന്നില്ല.

മുന്നാം ദിവസമായ വെള്ളിയാഴ്ചയും ഓഫീസുകളിലെ ഹാജര്‍ നിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. സര്‍വലാശാലകളും സ്കൂളുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ഐ എ എസുകാരും താത്കാലിക ജീവനക്കാരും പെന്‍ഷനുശേഷം കാലാവധി തീരുംവരെ ജോലി ചെയ്യുന്നവരും മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വെള്ളിയാഴ്ചയും ജോലിയ്ക് എത്തിയത്.

അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളില്‍ പണിമുടക്കിനെ അനുകൂലിക്കുന്നവരും പണിമുടക്കിനെ എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പണിമുടക്ക് പൂര്‍ണമാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര പ്രദേങ്ങളിലും വയനാട്ടിലെ ചില സ്ഥലങ്ങളിലും ചില സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.

അതിനിടെ പണിമുടക്ക് നടത്തുന്ന അധ്യാപക സംഘടനകള്‍ ചേര്‍ന്ന് ഐക്യവേദി രൂപീകരിച്ചു. സംഘടനകളുടെ ഭാരവാഹികളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ചര്‍ച്ചയ്ക് ഉള്ള യാതൊരു ലക്ഷണവും കാണുന്നുമില്ല. സമരം നിറുത്തിയാല്‍ മാത്രം ചര്‍ച്ച എന്നതാണ് മുഖ്യമന്ത്രി ആന്റണിയുടെ നിലപാട്. പിന്‍വലിച്ച ആനുകൂല്യങ്ങള്‍ നല്‍കാതെ സമരം നിറുത്തില്ലെന്ന നിലപാടില്‍ നിന്ന് സംഘടനകളും പിന്നോട്ട് പോകുന്നില്ല.

ദിവസം കഴിയുംതോറും സര്‍ക്കാരിനും ജീവനക്കാര്‍ക്കും സമരം ഒരു അഭിമാനപ്രശ്നമായിക്കൊണ്ടിരിയ്കുകയാണ്. പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയാല്‍ തങ്ങളുടെ കഴിവ്കേടായി അത് ചിത്രീകരിയ്കപ്പെടുമെന്ന ചിന്ത രണ്ടുവിഭാഗത്തെയും ബാധിച്ചു കഴിഞ്ഞുവെന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+