വല്ലാര്‍പ്പാടം : വീണ്ടും ടെണ്ടര്‍ ക്ഷണിക്കും
ദില്ലി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതിയ്ക്ക് വീണ്ടും ടെണ്ടര്ക്ഷണിയ്ക്കുമെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രി വേദ്പ്രകാശ് ഗോയല്‍. 1999ല്‍ പി ആന്റ് ഒ പോര്‍ട്സ് എന്ന കമ്പനി മാത്രമാണ് വല്ലാര്‍പ്പാടം പദ്ധതിയ്ക്ക് ടെണ്ടര്‍ നല്‍കിയിരുന്നത്.
കൊച്ചിയുടെയും കേരളത്തിന്റെയാകെയും വികസനത്തിന് കുതിച്ചുചാട്ടമുണ്ടാക്കാന്‍ പോകുന്ന സ്വപ്നപദ്ധതിയാണ് വല്ലാര്‍പ്പാടം പദ്ധതി. മന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷ പകരുന്നു.
വല്ലാര്‍പ്പാടം പദ്ധതിയ്ക്ക് മുതല്‍ മുടക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ഹോങ്കോങ്ങ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയശേഷം മടങ്ങവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വന്‍ കമ്പനികളായ സിഎസ്എക്സ് കോര്പ്പറേഷന്, ഹച്ചിസന് പോര്‍ട് ഹോള്‍ഡിംഗ്സ്, പിഎസ്എ കോര്പ്പറേഷന് എന്നീ കമ്പനികളും ടെണ്ടറില്‍ പങ്കെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഒട്ടാകെ പുതിയ ആറ് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
വല്ലാര്‍പ്പാടം പദ്ധതിയ്ക്ക് വീണ്ടും ടെണ്ടര്‍ ക്ഷണിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം തേടും. 1873 കോടിയുടേതാണ് വല്ലാര്‍പ്പാടം പദ്ധതി. പണിത്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുക എന്ന പദ്ധതി പ്രകാരമായിരിക്കും വല്ലാര്‍പ്പാടം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.
കൊളംബോയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസനത്തില്‍ പങ്കാളികളായതിനാല്‍ പി ആന്റ് ഒ പോര്‍ട്സിനെ പുതിയ ടെണ്ടറില്‍ പങ്കെടുപ്പിക്കില്ല.