വീരപ്പന് മാപ്പുനല്കില്ല: കൃഷ്ണ
ചെന്നൈ: വീരപ്പന് യാതൊരു കാരണവശാലും പൊതുമാപ്പുനല്കുന്ന പ്രശ്നമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ. കോയമ്പത്തൂരില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കൃഷ്ണ.
കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പ്രത്യേക ദൗത്യസേന വീരപ്പനെ പിടികൂടാനുള്ള ശ്രമത്തിലാണ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയില്‍ കവിഞ്ഞ് തനിക്ക് യാതൊന്നുമറിയില്ലെന്നും കൃഷ്ണ പറഞ്ഞു.
പ്രത്യേക ദൗത്യസേനയില്‍ എന്തെങ്കിലും പിളര്‍പ്പുള്ളതായി അറിയില്ല. ദൗത്യസേനയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. എന്നാണ് വീരപ്പനെ പിടിക്കുക എന്ന ചോദ്യത്തില്‍ നിന്നും കൃഷ്ണ ഒഴിഞ്ഞുമാറി. എന്റെ മുന്‍ഗാമികള്‍ ഇതുപോലെ സമയം പ്രവചിച്ചിരുന്നു. പക്ഷെ അവരിന്ന് അധികാരത്തിലില്ല. അത്തരം ഒരു അബദ്ധം ഞാന്‍ ആവര്‍ത്തിക്കില്ല. - കൃഷ്ണ വ്യക്തമാക്കി.












Click it and Unblock the Notifications