കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിക്കച്ചവടം വിവാദം: തുഷാര്‍ പിന്മാറി

  • By Staff
Google Oneindia Malayalam News

മുംബൈ : ഗാന്ധിനാമം വ്യാപാരവത്കരിക്കാനുളള നീക്കം വിവാദമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി അറിയിച്ചു. മഹാത്മാവിനെ വില്‍പന വസ്തുവാക്കിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അമേരിക്കയിലെ സിഎംജി കമ്പനി അയച്ചു തന്ന തുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മഹാത്മാവിന്റെ ചിത്രങ്ങളുടെ അവകാശം തനിക്കാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി. സിഎംജിയുടെ ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒരു ചിത്രം ഉപയോഗിക്കാനുളള അനുവാദം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗാന്ധി ചിത്രങ്ങളുടെ മേല്‍ തനിക്ക് അവകാശമൊന്നുമില്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ ഒരു ഗാന്ധി കുടുംബാംഗത്തിന്റെ സമ്മതിപത്രം മാത്രം മതിയെന്നായിരുന്നു അവരുടെ നിലപാട്.

ഗാന്ധി കുടുംബത്തില്‍ ഇപ്പോള്‍ 54 അംഗങ്ങളുണ്ട്. എന്നാല്‍ അല്‍പം പ്രശസ്തന്‍ ഞാനായതിനാലാവാം അവര്‍ എന്നെ സമീപിച്ചത്. ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചു കൊണ്ട് ധാരാളം പേര്‍ സമീപിക്കുന്നുണ്ട് -അദ്ദേഹം പറയുന്നു.

സിഎംജി 50,000 ഡോളര്‍ വാഗ്ദാനം ചെയ്തപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയി. ഈ തുക കസ്തൂര്‍ബയുടെ വീട് പുനര്‍നിര്‍മ്മിക്കുന്നതിനുപയോഗിക്കാമെന്ന് കരുതി സമ്മതിക്കുകയായിരുന്നു. എന്നാല്‍ രണ്ടു ഘട്ടങ്ങളിലായി കമ്പനി നല്‍കിയ തുക തിരിച്ചു നല്‍കാന്‍ ആലോചിക്കുകയാണ്.

ഗാന്ധിജിയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക എന്ന ഉദ്ദേശം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്ന് തുഷാര്‍ ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതു സംബന്ധിച്ച എല്ലാ വിവാദവും ഇതോടെ തീരണം. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X