ഡിസിസി ഭാരവാഹികളുടെ എണ്ണത്തില്‍ ധാരണയായി
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ എണ്ണം സംബന്ധിച്ചുള്ള തര്‍ക്കത്തിന് പരിഹാരമായെന്ന് അറിയുന്നു. ഫിബ്രവരി എട്ട് വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച തീരുമാനമായി.
ഐ ഗ്രൂപ്പിന് 98, എ ഗ്രൂപ്പിന് 92, മൂന്നാം ഗ്രൂപ്പിന് 27, വയലാര്‍ രവി ഗ്രൂപ്പിന് 21 എന്നിങ്ങനെയാണ് ഭാരവാഹികളുടെ എണ്ണം. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ 19 സീറ്റുകള്‍ നാലാം ഗ്രൂപ്പിന് നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ പ്രതിഷേധിച്ച് വയലാര്‍ രവി നാലാം ഗ്രൂപ്പിന്റെ ഭാരവാഹികളുടെ ലിസ്റ് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഭാരവാഹികളുടെ ലിസ്റ് ശനിയാഴ്ച പ്രസിദ്ധീകരിച്ചേക്കും.












Click it and Unblock the Notifications