Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി ലിസ്റ് കരുണാകരന്‍ തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിസിസി ഭാരവാഹികളുടെ ലിസ്റ് ഫിബ്രവരി ഒമ്പത് ശനിയാഴ്ച കെപിസിസി പ്രഖ്യാപിച്ചു. എന്നാല്‍ തന്റെ ഗ്രൂപ്പിന് അര്‍ഹിക്കുന്ന സ്ഥാനം നല്കിയില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഈ ലിസ്റ് തള്ളി.

കെപിസിസി ഉപസമിതി ഏകകണ്ഠമായി അംഗീകരിച്ചതാണ് ഈ ലിസ്റെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ലിസ്റ് പ്രഖ്യാപിച്ചയുടനെയാണ് കരുണാകരന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ലിസ്റ് ഏകകണ്ഠമാണെന്നാണ് കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായമെങ്കില്‍ താന്‍ പരാതിയുമായി ഹൈക്കമാന്റിനെ സമീപിക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

ഐ ഗ്രൂപ്പിന് 99ഉം എ ഗ്രൂപ്പിന് 93ഉം മൂന്നും നാലും ഗ്രൂപ്പുകള്‍ക്ക് യഥാക്രമം 27ഉം 21ഉം സ്ഥാനങ്ങളാണ് നല്കിയിരിക്കുന്നതെന്ന് കെപിസിസി പറയുന്നു. എന്നാല്‍ ആകെ സ്ഥാനങ്ങളില്‍ പകുതി തങ്ങള്‍ക്കുവേണമെന്നാണ് കരുണാകരന്റെ വാദം.

ഈ ലിസ്റ് ഞാന്‍ അംഗീകരിക്കില്ല. വിവിധസ്ഥാനങ്ങളിലേക്കുള്ളവരുടെ പേരുകളടങ്ങുന്ന ലിസ്റ് ഇതുവരെ ഐ ഗ്രൂപ്പ് നല്കിയിട്ടില്ല. - കരുണാകരന്‍ പറഞ്ഞു. ലിസ്റ് പ്രഖ്യാപിക്കുമ്പോള്‍ മുരളീധരനോടൊപ്പം കരുണാകരന്റെ വിശ്വസ്തരായ രണ്ടുപേര്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് അവര്‍ യാദൃച്ഛികമായി അവിടെ ഉണ്ടായിരുന്നതാണെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+