കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഡറും ജീവനക്കാര്‍ക്കൊപ്പം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്ന് കരുണാകരന്‍. സമരം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാരോടുളള ആന്റണിയുടെ നിഷേധാത്മക സമീപനത്തെ ലീഡര്‍ രൂക്ഷമായി വിമര്‍ശിച്ചു.

സ്വന്തം ജീവനക്കാരെ ശത്രുക്കളായി കാണുന്നത് ഏതു സര്‍ക്കാരിനും ദോഷമാണ്. അവര്‍ സമരത്തിനിറങ്ങിയാല്‍ മാന്യമായ ഒത്തു തീര്‍പ്പിനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അടിച്ചമര്‍ത്തലും ഭീഷണിയുമല്ല വേണ്ടത്. - ലീഡര്‍ പറഞ്ഞു.

ജീവനക്കാരുടെ സമരം രാഷ്ട്രീയമാകുന്നോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതുജനത്തെ സമരത്തിനെതിരാക്കാനുളള ശ്രമങ്ങളെക്കുറിച്ച് കരുണാകരന്റെ പ്രതികരണം ഇതായിരുന്നു. ജീവനക്കാരെ വെറുപ്പിച്ചു കൊണ്ട് ഒരു വികസന പ്രവര്‍ത്തനവും നടത്താനാവില്ല. ആരെങ്കിലും ചോദിച്ചാല്‍ സമരം തീര്‍ക്കാനുളള ഫോര്‍മുല പറഞ്ഞു കൊടുക്കുമെന്നും ലീഡര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X