മന്ത്രി പത്നിയെ യൂണിയനില്‍ നിന്ന് പുറത്താക്കി
കൊച്ചി: സംഘടനാ തീരുമാനം ലംഘിച്ച് ജോലിക്ക് കയറിയ മന്ത്രിപത്നിയെ സംഘടനയില്‍ നിന്ന് പുറത്താക്കി. മന്ത്രി ഡോ. എം. എ. കുട്ടപ്പന്റെ ഭാര്യ ബീബി ജോണിനെയാണ് ഗവര്‍മെന്റ ്സ്കൂള്‍ ടീച്ചേഴ്സ് യൂണിയനില്‍ (ജിഎസ്ടിയു) നിന്ന് പുറത്താക്കിയത്.
എളമക്കര ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയാണ് ബീബി ജോണ്‍. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള സംഘടനയായ ജിഎസ്ടിയു പണിമുടക്കാന്‍ തീരുമാനിച്ചത് ലംഘിച്ച് ജോലിക്ക് കയറിയതിനെ തുടര്‍ന്നാണ് ബീബി ജോണിനെ പുറത്താക്കിയത്.
ദീര്‍ഘ നാളായി അവധിയിലായിരുന്ന ബീബി ജോണ്‍ പണിമുടക്ക് തുടങ്ങിയതിനെ തുടര്‍ന്ന് അവധി റദ്ദാക്കി ജോലിക്കെത്തുകയായിരുന്നു. ഇത്രയും നാള്‍ തോന്നാത്ത പ്രതിബദ്ധത ഇപ്പോള്‍ തോന്നിയത് കാപട്യമാണെന്ന് പുറത്താക്കല്‍ നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications