കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും ആനുകൂല്യങ്ങള്‍ കുറയ്ക്കും : മാണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഇനിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും ഒരു പ്രതിഷേധത്തെയും വകവെയ്ക്കില്ലെന്നും മന്ത്രി കെ. എം. മാണി. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്. എല്ലാ മേഖലയിലേയ്ക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അവരുടെയെല്ലാം പ്രതിഷേധം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ആരുടെയും മുന്നില്‍ മുട്ടുമടക്കില്ലെന്ന് മാണി പ്രസ്താവിച്ചു.

കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ് എന്നിവിടങ്ങളിലും ആനുകൂല്യങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുമെന്ന് മാണി സൂചിപ്പിച്ചു. പടിപടിയായി കേരളത്തെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാത്തരം പ്രതിഷേധത്തെയും എതിര്‍ത്തു തോല്‍പ്പിക്കും.

അധികമുളള ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുകയാണ് വേണ്ടതെന്നും മാണി അഭിപ്രായപ്പെട്ടു.

സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് എം.എം.ഹസനും പ്രസ്താവിച്ചു. വൈദ്യുതി-ഗതാഗത ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചതു മുതലുളള പരിഷ്ക്കരണ പരിപാടികള്‍ തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X