Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: മൂന്ന് പേര്‍ക്ക് കൂടി സസ്പന്‍ഷന്‍

തിരുവനന്തപുരം: സമരം ചെയ്ത മൂന്നു ഉദ്യോഗസ്ഥരെക്കൂടി സസ്പന്‍ഡ് ചെയ്തു. മ്യൂസിയം-മൃഗശാല വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പന്‍ഡ് ചെയ്തത്. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചതാണ് ഈ വകുപ്പ്.

എല്‍സി ജോര്‍ജ്ജ്, പി. വിജയകുമാരി, ടി.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ആര്‍ട്ട് ഗാലറിയിലെയും നാച്വറല്‍ ഹിസ്ററി മ്യൂസിയത്തിലെയും ജീവനക്കാരാണിവര്‍.

സമരത്തിന്റെ നാലാം ദിവസമായ ഫിബ്രവരി ഒമ്പത് ശനിയാഴ്ച അവധി ആയതുകൊണ്ട് പ്രത്യേക സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. രണ്ടാം ശനിയാഴ്ച ആയതുകൊണ്ട് പൊതു അവധി ആയിരുന്നു. എങ്കിലും സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് വരും ദിവസത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്തു.

തിങ്കളാഴ്ച മുതല്‍ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അവയെ എങ്ങനെ നേരിടണമെന്നതായിരുന്നു നേതാക്കന്മാരുടെ പ്രധാന ചര്‍ച്ചാ വിഷയം.

തിങ്കളാഴ്ച മുതല്‍ അവശ്യ സര്‍വീസ് നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ വേണ്ട നടപടികളും ക്രമീകരണങ്ങളും മന്ത്രിമാരും ചര്‍ച്ച ചെയ്തു. ഏതാണ്ട് എല്ലാ മന്ത്രിമാരും തിരുവനന്തപുരത്ത് ഉണ്ട്. സാധാരണ അവധി ദിവസങ്ങളില്‍ മന്ത്രിമാര്‍ സ്വന്തം മണ്ഡലങ്ങളിലേയ്ക് പോവുകയാണ് പതിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+