Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കത്ത ആക്രമണം: ഫര്‍ഹാന്‍ അറസ്റില്‍

ദില്ലി: കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിനു നേരെ ജനവരി 22നു നടന്ന ആക്രമണത്തിനു പിന്നിലെ മുഖ്യപ്രതിയെന്നു കരുതുന്ന അഫ്താബ് അന്‍സാരി എന്ന ഫര്‍ഹാന്‍ മാലിക്കിനെ സിബിഐ അറസ്റു ചെയ്തു. ദുബായില്‍ വച്ചാണ് ഫര്‍ഹാനെ അറസ്റ് ചെയ്തത്.

യുഎഇ സര്‍ക്കാരിന്റ സഹായത്തോടെയായിരുന്നു അറസ്റ്. സിബിഐ ജോയിന്റ് ഡയറക്ടര്‍ നീരജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫര്‍ഹാനെയും അനുയായി രാജീവ്ശര്‍മ്മ എന്ന രാജേന്ദ്രകുമാര്‍ അനാദ് കോട്ടിനെയും പിടികൂടിയത്. ഇരുവരെയും ദില്ലിയിലെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു.

ഫര്‍ഹാനെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ എല്ലാ സഹായവും ഇന്ത്യയ്ക്ക് നല്കിയെന്ന് പ്രധാനമന്ത്രി വാജ്പേയി ഉത്തര്‍ പ്രദേശില്‍ പറഞ്ഞു. ഇന്ത്യയില്‍ ആക്രമണം നടത്തിയ ശേഷം പാകിസ്ഥാനിലേക്കു കടന്ന ഫര്‍ഹാന്‍ അവിടെ നിന്നാണ് ദുബായിലേക്ക് കടന്നത്.

ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഫര്‍ഹാനെ നാടുകടത്താന്‍ ദുബായ് കിരീടാവകാശിയും യുഎഇ രാജ്യരക്ഷാ മന്ത്രിയുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍മഖ്തും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് സിബിഐയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഫര്‍ഹാനെയും കൂട്ടാളിയെയും നേരത്തെ ദുബായ് പൊലീസ് കസ്റഡിയിലെടുത്തിരുന്നു.

ഫിബ്രവരി ഒമ്പത് ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് ദുബായിലെ അല്‍ റഷീദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ദില്ലിയ്ക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായ് പൊലീസ് അധികൃതര്‍ ഫര്‍ഹാനെയും രാജീവ് ശര്‍മ്മയെയും കൊണ്ടിരുത്തുകയായിരുന്നു. ഉടനെ സിബിഐ സംഘം ഇവരെ അറസ്റുചെയ്തു. ഫിബ്രവരി 10 ഞായറാഴ്ച ദില്ലി മെട്രോപൊളിറ്റര്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം ഫര്‍ഹാനെ കൊല്‍ക്കത്ത പൊലീസിനു കൈമാറും.

കൊല്‍ക്കത്ത ആക്രമണത്തിനു പിന്നില്‍ താനാണെന്നു കൊല്‍ക്കത്ത പൊലീസിന്റെ സിഐഡി വിംഗിലേക്കു ഫര്‍ഹാര്‍ ദുബായില്‍ നിന്നും ഫോണ്‍ ചെയ്തതു മുതലാണ് ഇയാളെ സംശയിക്കാന്‍ കാരണമായത്. ഫര്‍ഹാന്റെ പക്കല്‍ നിന്നും കണ്ടെടുത്ത പാകിസ്താന്‍ പാസ്പോര്‍ട്ട് ഇയാളുടെ പാകിസ്താന്‍ ബന്ധം വെളിപ്പെടുത്തുന്നു. ലഷ്കര്‍ എ തോയിബ, ഹര്‍ക്കത്തുള്‍ ജിഹാദി എന്നീ സംഘടനകളുടെ സഹായത്തോടെയാണ് ഫര്‍ഹാന്‍ അമേരിക്കന്‍ സെന്റര്‍ ആക്രമിച്ചതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+