കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫര്‍ഹാന്‍ സിബിഐ കസ്റഡിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കൊല്‍ക്കത്ത അമേരിക്കന്‍ സെന്റര്‍ ആക്രമണത്തിനു പിന്നിലെ പ്രധാനപ്രതി ഫര്‍ഹാന്‍ എന്ന അഫ്താബ് അന്‍സാരിയെ ഏഴുദിവസം സിബിഐ കസ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി മെട്രോപൊളിറ്റന്‍ കോടതി വിധിച്ചു. ഫിബ്രവരി ഒമ്പത് ശനിയാഴ്ചയാണ് ഫര്‍ഹാനെ സിബിഐ ദുബായില്‍ നിന്നും പിടികൂടിയത്.

ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ ചോദ്യം ചെയ്യാന്‍ ഫര്‍ഹാനെ വിട്ടുതരണമെന്ന് സിബിഐ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. തെളിവെടുക്കാനും ചോദ്യം ചെയ്യലിനും ഫര്‍ഹാനെ ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ രധംപൂരിലേക്ക് സിബിഐ കൊണ്ടുപോകും.

കൊല്‍ക്കത്തയിലെ യുഎസ് സെന്റര്‍ ആക്രമണത്തിലും ഷൂ വ്യവസായി പാര്‍ത്ഥപ്രതിം റോയ് ബര്‍മന്‍, ഗുജറാത്തിലെ രത്ന വ്യാപാരി ഭാസ്കര്‍ പരീഖ് എന്നിവരെ തട്ടിക്കൊണ്ടുപോയ കേസുകളിലും സിബിഐ ഫര്‍ഹാനെ ചോദ്യം ചെയ്യും. ഇവരില്‍ നിന്നും കിട്ടിയ പണം ഫര്‍ഹാന്‍ അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടത്തിയ മുഹമ്മദ് അത്തയ്ക്ക് കൈമാറിയതായും സിബിഐ കരുതുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊല്‍ക്കത്ത പൊലീസിനും ഫര്‍ഹാനെ വിട്ടുകൊടുക്കുമെന്ന് കരുതുന്നു.

ഫര്‍ഹാന്റെ അനുയായി രാജു ശര്‍മ്മയെ അഞ്ചുദിവസം ഗുജറാത്ത് പൊലീസിന്റെ കസ്റഡിയില്‍ വിട്ടുകൊടുക്കാനും ദില്ലി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവായിട്ടുണ്ട്.

അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് ദുബായ് പൊലീസ് ഫര്‍ഹാനെ കൈമാറിയതെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X