സംവരണം: പാര്‍ലമെന്റിന്റെ അധികാരം സാധു
ദില്ലി: പട്ടികജാതി-പട്ടികവര്‍ഗത്തിന് സീറ്റുകള്‍ സംവരണം ചെയ്യുന്നതിന് പാര്‍ലമെന്റിനുളള അധികാരം സാധുവാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റിസ് എസ്. പി. ബറൂച്ച, ജസ്റിസുമാരായ എസ്. എസ്. എം. ക്വാദ്രി, യു. സി. ബാനര്‍ജി, എസ്. എന്‍. വരൈവ, ശിവരാജ് വി പാട്ടീല്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ത്രിപുര അസംബ്ലിയിലേക്ക് ആദിവാസികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ സംവരണം ചെയ്യാനുള്ള പാര്‍ലമെന്റിന്റെ തീരുമാനത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ റിട്ട് ഹര്‍ജി മേലാണ് സുപ്രിം കോടതിയുടെ വിധിയുണ്ടായത്.












Click it and Unblock the Notifications