ശ്രീലങ്കയില്‍ പോകാന്‍ ഇനി വിസ വേണ്ട
ദില്ലി: ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ ഒരു മാസം താമസിക്കാന്‍ ഇനി മുതല്‍ വിസ വേണ്ട. നേപ്പാളിലും മാലി ദ്വീപിലുമാണ് ഇതുവരെ ഇന്ത്യക്കാര്‍ക്ക് വിസ ഒഴിവാക്കിയിരുന്നത്.
ഫിബ്രവരി ഒന്നിനാണ് ഇതുസംബന്ധിച്ച ഉത്തരവ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഒരു മാസത്തേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ശ്രീലങ്കയില്‍ താമസിക്കാം.
ശ്രീലങ്കയിലെത്തിയാല്‍ അവിടെ നിന്ന് അറൈവല്‍ വിസ നല്‍കും. ഇന്ത്യയില്‍ നിന്ന് എമിഗ്രേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ഒരു മാസം കഴിഞ്ഞ് മടങ്ങിവരാനുള്ള ടിക്കറ്റ് കൂടിയെടുക്കണം. ഒരു ദിവസത്തെ ചെലവിന് 15 രൂപ എന്ന കണക്കില്‍ ഒരു മാസത്തേക്ക് 450 ഡോളര്‍ കയ്യിലുണ്ടെന്ന് രേഖാമൂലം തെളിയിക്കണം.
വിനോദസഞ്ചാര വ്യവസായം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് വിസ ആനുകൂല്യം നല്‍കുന്നത്.












Click it and Unblock the Notifications